മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം : കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അപു ജോൺ ജോസഫ്

തിരുവല്ല. ഭരണകക്ഷി എംഎൽഎ ആയ പി വി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ ആഭ്യന്തരവകുപ്പിൽ അടിമുതൽ മുടി വരെ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. മാഫിയ ബന്ധങ്ങളുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ. കേരള കോൺഗ്രസ് പാർട്ടി ഉന്നത അധികാര സമിതി അംഗം അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

സ്വർണ്ണ കള്ളക്കടത്ത് വനം കൊള്ള, കൊലപാതകം, പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളെ പീഡിപ്പിക്കുക, ഇവർക്കെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നത് ഒരു
എ ഡിജിപി യും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ഇവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.
ആയതിനാൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും. ആർ എസ് എസും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തു കളിയുടെ ഭാഗമായിട്ടാണ് കേരളത്തിൽ ബിജെപിക്ക് ഒരു എംപി ഉണ്ടാകുവാൻ സാധ്യത ആയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വർഗീസ് മാമൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്. ജെൻസി കടവുങ്കൽ, ജോമോൻ ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡണ്ട് സജി കൂടാരത്തിൽ, അനീഷ് വി ചെറിയാൻ, പാർട്ടി സംസ്ഥാന സെക്രട്ടറി സ്മിജു മറ്റ്ക്കാട്ട്, ടോണി കുര്യൻ, ഷാനു മാത്യു, ഷാജൻ മാത്യു, ടിന്റ്റു മാത്യു, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles