തിരുവല്ല : അന്തരിച്ച കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയുടെ 91-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോൺഗ്രസ് (എം) കാരുണ്യ ദിനമായി ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ യാതനകളും നൊമ്പരങ്ങളും തൊട്ടറിഞ്ഞ് അതിന് പരിഹാരം കണ്ട് മാതൃകായോഗ്യനായ നേതാവും, കാരുണ്യ ലോട്ടറിയിലൂടെ ധാരാളം ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മനുഷ്യസ്നേഹിയായിരുന്നു കെ എം മാണിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മായ അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റുന്മാരായ പി കെ ജേക്കബ്, സോമൻ താമരച്ചാലിൽ, ജില്ലാ സെക്രട്ടറി സാം ജോയിക്കുട്ടി, നിയോജക മണ്ഡലം പ്രസിഡൻ്റ് അംബിക മോഹൻ, സംസ്ഥാന സമിതിയംഗം ജോയ് ആറ്റുമാലിൽ, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ തെക്കുംപറമ്പ്, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ദീപക് മാമ്മൻ മത്തായി, സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി തോമസ്, വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് സൂസമ്മ ബേബി, കേരളാ യൂത്ത് ഫണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് നെബു തങ്ങളത്തിൽ, സജു സാമുവൽ, പോൾ മാത്യു, റോയി ചാണ്ടപ്പിള്ള, ബാബു പുല്ലേലിക്കാട്ടിൽ, തോമസ് കോശി, നരേന്ദ്രൻ കടപ്ര, ജോർജ് കുര്യൻ, ഷാജഹാൻ, സാം കുളപ്പള്ളിയിൽ, രാജേഷ് തോമസ്, ബിജു തുടങ്ങിപ്പറമ്പിൽ, വിനയൻ കവിയൂർ, റീജണൽ മെഡിക്കൽ ഓഫീസർ ഡോ. അതുൽ വിജയൻ, ഡോ. മായാ രാജഗോപാൽ, കപിൽ ദേവ്, രചിതമ്മ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.