കേരള ഫോക് ലോർ അക്കാദമി : പടയണി പഠന കളരി നാളെ സമാപിക്കും

പത്തനംതിട്ട : കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിച്ച മൂന്നു ദിവസത്തെ പടയണി പഠന കളരി ഞായർ നാളെ സമാപിക്കും. കിടങ്ങന്നൂർ പള്ളിമുക്കത്ത് പടയണി കളരിയിലാണ് പരിപാടി. രാവിലെ 7.30 ന് കോലമെഴുത്ത് പാരമ്പര്യവും ശൈലീഭേദവും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ എഴുമറ്റൂർ സുദർശനനും മറ്റ് ആശാൻമാരും പങ്കെടുക്കും. 10 ന് പടയണിപ്പാട്ടിന്റെ ഭാഷയും ദേശഭേദവും എന്ന വിഷയം കടമ്മനിട്ട പ്രസന്നകുമാറിന്റെ നേതൃത്വത്തിലും 11.15 ന് കോലം തുള്ളലും കരകളും എന്ന വിഷയം പുല്ലാട് പ്രദീപ് ചന്ദ്രനും നയിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് പടയണിക്കും ഇതര കലകൾക്കു മിടയിലെ ബന്ധവിഛേദങ്ങൾ എന്ന വിഷയത്തിൽ പ്രഫ. അരുൺകുമാറും നേപഥ്യ ജിനേഷ് പി ചാക്യാരും പ്രഭാഷണം നടത്തും.

Advertisements

വൈകിട്ട് നാലിന് സമാപന സഭ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും . അക്കാദമി അധ്യക്ഷൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷനാവും. ആറൻമുള വാസ്തുവിദ്യാഗുരുകുലം ഡയറക്ടർ സദാശിവൻ നായർ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് തുടങ്ങുന്ന പടയണി അവതരണം മംഗള ഭൈരവിയോടെ സമാപിക്കും . മുപ്പതോളം കരകളിൽ നിന്നുള്ള ഇരുനൂറിലധികം കലാകാരൻമാർ പങ്കെടുത്തു. കഴിഞ്ഞ മൂന്നു ദിവസമായി കളരിയിൽ താമസിച്ചായിരുന്നു പഠനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.