കോട്ടയം: ബി.ജെ.പി സംസ്ഥാന സമിതിയിലേയ്ക്കുള്ള നേതാക്കളുടെ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 208 ഭാരവാഹികളുടെ പട്ടികയാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ടയിൽ നിന്നുള്ള ശ്രീദേവി താമരാക്ഷൻ, എം.അയ്യപ്പൻകുട്ടി, പി.ഉണ്ണികൃഷ്ണൻ, അഡ്വ.ഡി.അശോക് കുമാർ, കെ.എസ് പ്രദീപ്, കെ.കെ ശശി, പി.വി അനോജ്കുമാർ, സി.എസ് സോമൻപിള്ള എന്നിവരെയാണ് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിൽ നിന്നും സോമൻ തച്ചേട്ട്, ടി.എ ഹരികൃഷ്ണൻ, കെ.കെ മണിലാൽ, വി.പി പ്രതാപൻ, സി.എൻ സുഭാഷ്, പി.സുനിൽകുമാർ, പി.പി ധീരസിംഹൻ, കെ.കെ വിപിനചന്ദ്രൻ, അഡ്വ.പി.ലത, കെ.ജി കണ്ണൻ, വി.സി അജി, ജി.രഞ്ജിത്ത്, അഡ്വ.എം.എസ് കരുണാകരൻ, എ.മനോജ് എന്നിവരാണ് കോട്ടയം ജില്ലയിൽ നിന്നും സംസ്ഥാന സമിതിയിൽ ഉള്ളത്.