തിരുവല്ല :
സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും അർഹതപ്പെട്ട 11-ാം പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമാശ്വാസത്തിന്റെയും കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ഈപ്പൻ കുര്യൻ, എം.എ.ജോൺ, വിത്സൺ തുണ്ടിയത്ത്, ബിജിലി ജോസഫ്, കോശി മാണി, ഏലിസബേത്ത് അബു, മറിയാമ്മ തരകൻ, രജനി പ്രദീപ്, സജി എം.മാത്യൂ, റെജിനോൾഡ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements