പത്തനംതിട്ട : മാർത്തോമ്മാ ഹയർ സെക്കന്ററി സ്‌കൂളിൽ രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയ എസ്.പി.സി. കേഡറ്റുകൾക്ക് അവാർഡും സർട്ടിഫിക്കേറ്റും വിതരണം ചെയ്തു. സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനം പത്തനംതിട്ട ക്രൈം റിക്കോർഡ്‌സ് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്‌ക്കറിയ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ സിന്ധു അനിൽ, പി.റ്റി.എ. പ്രസിഡന്റ് മാത്യു കെ . തമ്പി, എസ്.പി.സി. നോഡൽ ആഫീസർ സുരേഷ് കുമാർ, സബ്ബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി തോമസ്, സി.പി. ഓ. മിന്റോ വി.റ്റി., ജിഷാ തോമസ് എന്നിവർ പ്രസംഗിച്ചു.
Advertisements