തിരുവല്ല :
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു ) മല്ലപ്പള്ളി ബ്ലോക്ക് വാർഷിക സമ്മേളനം കവിയൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി. കെ. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേഷ്കുമാർ ഉത്ഘാടനം ചെയ്തു. കവിയൂർ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. ജി. രജിത്കുമാർ, മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് അംഗം ജോസഫ് ജോൺ, കെഎസ്എസ്പിയു പത്തനംതിട്ട ജില്ല ജോയിന്റ് സെക്രട്ടറി ജോർജ് തോമസ്, ജില്ലാ ട്രഷറർ കെ. ആർ. ഗോപിനാഥൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എം തമ്പി, ശശിധരൻ നായർ, മോഹനൻ നായർ, ബ്ലോക്ക് സെക്രട്ടറി ഉദയകുമാർ, ട്രഷറർ ഉണ്ണികൃഷ്ണൻനായർ, വൈസ് പ്രസിഡന്റ് ലക്ഷ്മിയമ്മ, ജോയിന്റ് സെക്രട്ടറി രാജശേഖരകുറുപ്പ് എന്നിവർ പ്രസംഗിച്ചു.
പെൻഷൻ പരിഷ്ക്കരണകുടിശികകൾ ഉടൻ അനുവദിക്കണമെന്നും, കുടിശികയായ 6 ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കണമെന്നും, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ പ്രസിഡന്റ് ആയി പി. കെ. ശിവൻകുട്ടിയെയും സെക്രട്ടറിയായി പി. എം. ഉദയകുമാറിനെയും തെരഞ്ഞെടുത്തു.