പത്തനംതിട്ട :
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന കേരളം ലോക്സഭയില്‍ തെരഞ്ഞെടുപ്പ് ഗൈഡിന്റെ ജില്ലാതല പ്രകാശനം നാളെ (23) വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന് കളക്ടറേറ്റില്‍ നിര്‍വ്വഹിക്കും. ലോക്സഭയിലേക്ക് 1952 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് രീതി വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഗൈഡ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍, സംസ്ഥാനങ്ങളിലെ സീറ്റ് വിവരങ്ങള്‍, ബാലറ്റില്‍ നിന്നും ഇവിഎമ്മിലേക്കുള്ള മാറ്റത്തിന്റെ ചരിത്രം, തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിമാര്‍, മത്സരിച്ചിട്ടുള്ള സാഹിത്യ പ്രതിഭകള്‍ തുടങ്ങിയ വിവരങ്ങളും തെരഞ്ഞെടുപ്പ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളം ലോക്സഭയില്‍ : തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം നാളെ
Advertisements