വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ : നിയന ഉത്തരവ് കൈമാറ്റവും മിഷന്‍ 90 പ്രഖ്യാപനവും നടത്തി

പത്തനംതിട്ട :
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി – തൊഴില്‍ ലഭിച്ചവര്‍ക്ക് നിയന ഉത്തരവുകള്‍ കൈമാറുകയും, അടുത്ത മൂന്ന് മാസത്തേക്കുള്ള മിഷന്‍ 90 പ്രഖ്യാപനവും നടത്തി. 2024 ജനുവരി 18 മുതല്‍ 21 വരെ തിരുവല്ലയില്‍ നടന്ന മൈഗ്രേഷന്‍ കോണ്‍ക്ളേവിന്റെ തുടര്‍ പ്രവര്‍ത്തനമെന്ന നിലയിലാണ് വിജ്ഞാന പത്തനംതിട്ട പദ്ധതി ആവിഷ്‍ക്കരിക്കുന്നത്. എല്ലാ ഗ്രാമ പഞ്ചായത്തുകളിലേയും തൊഴിൽ അന്വേഷകരെ കണ്ടെത്തി അവരുടെ അഭിരുചിക്കനുസരിച്ചു നൈപുണ്യ പരിശീലനം നല്‍കി വിജ്ഞാന തൊഴിൽ നല്‍കുക എന്ന ദൗത്യമാണ് ഇപ്പോള്‍ ഈ പദ്ധതി വഴി ജില്ലയില്‍ ഏറ്റെടുത്തിരിക്കുന്നത്.

Advertisements

നാളിതുവരെ പത്തനംതിട്ട ജില്ലയിലെ 858 പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ പദ്ധതി വഴി സാധിച്ചിട്ടുണ്ട്. 647 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിലേക്ക് പ്രാഥമിക ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന നിലയും കൈവരിച്ചിട്ടുണ്ട്. ഇത് കൂടാതെ ആയിരത്തിലധികം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുവാനൊ, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ വഴി തൊഴില്‍ ലഭിക്കുന്നതിനു വേണ്ട നൈപുണ്യവികസനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തിക്കൊടുക്കുവാനോ പദ്ധതി വഴി സാധിച്ചിട്ടുണ്ട്.
നിയമന ഉത്തരവ് ലഭിച്ച 858 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, അവരുടെ നിയമന ഉത്തരവ് കൈമാറുകയും ചെയ്ത ചടങ്ങ് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജിന്റെ ഹാളില്‍ വെച്ച് ഇന്നലെ (2024 സെപ്റ്റംബര്‍ 7ന്) വൈകിട്ട് 4 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്‍ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങില്‍ മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. മൈഗ്രേഷന്‍ കോണ്‍ക്ളേവ് ജനറല്‍ കണ്‍വീനര്‍ എ പദ്‍മകുമാര്‍ എക്സ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മൈഗ്രേഷന്‍ കോണ്‍ക്ളേവ് രക്ഷാധികാരി കെ പി ഉദയഭാനു, കേരളാ കോ-ഓപറേറ്റീവ് എംപ്ളോയീസ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍കുമാര്‍, പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ഹുസൈന്‍, പ്രോജക്റ്റ് മാനേജ്‍മെന്റ് യൂണിറ്റ് അംഗങ്ങളായ ഡോ. റാണി ആര്‍ നായര്‍, വിവേക് ജേകബ് ഏബ്രഹാം, ഏബ്രഹാം വലിയകാല, ജോര്‍ജ്ജ് വര്‍ഗീസ്സ് , എം വി സഞ്ജു എന്നിവര്‍ പങ്കെടുത്തു. വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷന്‍ കോ-ഓര്‍‍ഡിനേറ്റര്‍ ഹരികുമാര്‍ ബി സ്വാഗതം പറഞ്ഞ യോഗത്തില്‍ ഉദ്യോഗാര്‍ത്ഥികളെ കൂടാതെ, പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കീ റിസോ‍ര്‍സ്സ് പേര്‍സണ്‍സ് , പ്രൊഫഷണല്‍ റിസോ‍ര്‍സ്സ് പേര്‍സണ്‍സ് , ജോബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

2024 നവംബറോടു കൂടി 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ബൃഹത്തായ കര്‍മ്മ പദ്ധതിക്ക് കൂടി വിജ്ഞാന പത്തനംതിട്ട രൂപം നല്‍കിയിട്ടുണ്ട്. വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന അടുത്ത മൂന്ന് മാസത്തെ ഈ ലക്ഷ്യത്തിന് മിഷന്‍ 90 എന്ന പേരു നല്‍കി പ്രഖ്യാപനവും ഡോ. തോമസ് ഐസക്ക് നടത്തി. ഓരോ ഗ്രാമ പഞ്ചായത്ത് വാര്‍ഡില്‍ നിന്നും 20 പേരെയെങ്കിലും പുതിയതായി വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമാക്കുന്നതിനും, നൈപുണീ ശേഷി വളര്‍ത്തിയെടുത്ത് അവര്‍ക്കെല്ലാം തൊഴില്‍ നല്‍കുന്നതിനുമാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി ഒക്റ്റോബര്‍ – നവംബര്‍ മാസങ്ങളിലായി നടക്കുന്ന തുടര്‍ച്ചയായ റിക്രൂട്ട്മെന്റ് ഡ്രൈവുകള്‍ക്കും, മെഗാ ‍ജോബ് ഫെയറുകള്‍ക്കും, പരിശീലനങ്ങള്‍ക്കും ആസൂത്രണം ചെയ്തിട്ടുണ്ട്. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ വെച്ചാണ് ഈ പരിപാടികളാകെ പ്രധാനമായും ക്രമീകരിച്ചിരിക്കുന്നത്.
റാന്നി സെന്റ് തോമസ് കോളേജിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുത്ത ആയിരത്തിൽപ്പരം പേരിൽ പകുതിപ്പേർ അഭിമുഖത്തിൽ പരാജയപ്പെട്ടു. തള്ളപ്പെട്ടതിന്റെ കാരണം എന്തെന്ന് ഇന്റർവ്യൂ ബോർഡിന്റെ അഭിപ്രായം ഉദ്യോഗാർത്ഥികളെ അറിയിക്കുകയും, ഈ ദൗർബല്യം പരിഹരിക്കുന്നതിനുള്ള പരിശീലനം ഉള്‍പ്പടെ നല്‍കുകയാണ്. ഇവര്‍ക്ക് വീണ്ടും ഇന്റർവ്യൂവിന് പങ്കെടുക്കുന്നതിന് സെപ്തംബർ 26-ന് മലയാലപ്പുഴ മുസ്ലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽവച്ച് ഒരു പ്രത്യേക തൊഴിൽ മേള സംഘടിപ്പിക്കുന്നുണ്ട്.

റാന്നി തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തെങ്കിലും അഭിമുഖത്തിൽ പങ്കെടുക്കാതിരുന്നവർക്കും ഇവിടെ വീണ്ടും ഒരു അവസരം ലഭിക്കും. ഒരിക്കല്‍ പരാജയപ്പെട്ടവര്‍ക്കും, അവസരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും വീണ്ടും അവസരം ലഭ്യമാക്കുവാനും, വിജയിക്കുന്നതിനു വേണ്ട നൈപുണീ ശേഷി വളര്‍ത്തിയെടുത്ത് അവര്‍ക്കെല്ലാം തൊഴില്‍ നല്‍കുന്നതിനുമാണ് പദ്ധതിയിലൂടെ ഗവണ്‍മെന്റും മൈഗ്രേഷന്‍ കോണ്‍ക്ളേവും ശ്രമിക്കുന്നത്.

വിജ്ഞാന പത്തനംതിട്ട – മിഷന്‍ 90 പ്രഖ്യാപനം
(തീയ്യതി
ജോബ് ഫെയര്‍ സംഘാടന രീതി
ജോബ് ഫെയറില്‍ പ്രധാനമായി ഉദ്ദേശിച്ചിരിക്കുന്ന തൊഴില്‍ വിഭാഗം
ജോബ് ഫെയര്‍ നടക്കുന്ന സ്ഥലം)
26/09/2024
ഹൈബ്രിഡ് ജോബ് ഫെയര്‍-1
എല്ലാ വിഭാഗം തൊഴിലന്വേഷകര്‍ക്കും
മുസലിയാര്‍ കോളേജ് ഓഫ്‍ എഞ്ചിനീയറിങ്ങ്, മലയാലപ്പുഴ
04/10/2024
ഓണ്‍ലൈന്‍ ജോബ് ഫെയര്‍ 1
നേഴ്സ്
മാര്‍ത്തോമ കോളേജ്, തിരുവല്ല
05/10/2024
ഓഫ്‍ലൈന്‍ ജോബ് ഫെയര്‍ 1
നേഴ്സ്
മാര്‍ത്തോമകോളേജ്, തിരുവല്ല
11/10/2024
ഹൈബ്രിഡ് ജോബ് ഫെയര്‍ 2
ഐ റ്റി ഐ (സ്പെക്ട്രം )
മാര്‍തോമ കോളേജ്, തിരുവല്ല
12/10/2024
ഓണ്‍ലൈന്‍ ജോബ് ഫെയര്‍ 2
ഡിപ്ളോമ മാര്‍ത്തോമ
കോളേജ്, തിരുവല്ല
18/10/2024
ഓണ്‍ലൈന്‍ ജോബ് ഫെയര്‍ 3
പ്രൊഫഷണല്‍ മാര്‍ത്തോമ
കോളേജ്, തിരുവല്ല
19/10/2024
ഓഫ്‍ലൈന്‍ ജോബ് ഫെയര്‍r 2
പ്രൊഫഷണല്‍
മാര്‍ത്തോമ
കോളേജ്, തിരുവല്ല
25/10/2024
ഓണ്‍ലൈന്‍ ജോബ് ഫെയര്‍ 4
അദ്ധ്യാപകര്‍
മാര്‍ത്തോമ
കോളേജ്, തിരുവല്ല
26/10/2204
ഓഫ്‍ലൈന്‍ ജോബ് ഫെയര്‍ 3
എസ്‍ എം ഇ (ചെറുകിട സംരംഭങ്ങള്‍) , അപ്പ്രന്റിസ്‍ഷിപ്പ്, ഇന്റേണ്‍ഷിപ്പ് മാര്‍ത്തോമ കോളേജ്, തിരുവല്ല
27/10/2024
ഓഫ്‍ലൈന്‍ ജോബ് ഫെയര്‍ 4
എസ്‍ എം ഇ (ചെറുകിട സംരംഭങ്ങള്‍) , അപ്പ്രന്റിസ്‍ഷിപ്പ്, ഇന്റേണ്‍ഷിപ്പ്
ആലപ്പുഴ
08/11/2024
മെഗാ ജോബ് എക്സ്പോ – 1 (ഓണ്‍ലൈന്‍)
എല്ലാ വിഭാഗം തൊഴിലന്വേഷകര്‍ക്കും മാര്‍ത്തോമ കോളേജ്, തിരുവല്ല
09/11/2024
മെഗാ ജോബ് എക്സ്പോ – 2 (ഓഫ്‍ ലൈന്‍)
എല്ലാ വിഭാഗം തൊഴിലന്വേഷകര്‍ക്കും മാര്‍ത്തോമ കോളേജ്, തിരുവല്ല
10/11/2024
മെഗാ ജോബ് എക്സ്പോ -3
പൊതു പരിപാടി മാര്‍ത്തോമ
കോളേജ്, തിരുവല്ല .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.