കൊടുമൺ സ്വർണ്ണ ഭൂമിയുടെ ഡോക്യുമെന്ററി സ്വിച്ച് ഓൺ കർമ്മം

അടൂർ : തദ്ദേശദിനാ ഘോഷത്തിന്റെ ഭാഗമായി ടൂറിസം പ്രമോഷൻ കൗൺസിൽ പാലക്കാട് ചാലിശ്ശേരിയിൽ ഈ മാസം 18, 19 തീയതികളിൽ നടക്കുന്ന കയാക്കിoഗ് ഫെസ്റ്റിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൊടുമൺ പഞ്ചായത്തിന്റെ വികസന പദ്ധതികളുടെ ഡോക്യുമെന്ററി സ്വിച്ച് ഓൺ കർമ്മം മുൻ പഞ്ചായത്ത് പ്രസിഡണ്ടും കൊടുമൺ ഇഎംഎസ് അക്കാദമി ചെയർമാനുമായ എ എൻ സലീം നിർവഹിച്ചു. കൊടുമൺ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ ഫോട്ടോ വേൾഡ് കൊടുമൺ ആണ് സ്വർണ്ണ ഭൂമിയെ ക്യാമറയിലൂടെ പകർത്തുന്നത്.

Advertisements

Hot Topics

Related Articles