കോന്നി മെഡിക്കല്‍ കോളജ് : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും : അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ

കോന്നി :
കോന്നി മെഡിക്കല്‍ കോളജില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണം പൂര്‍ത്തീകരിച്ച പീഡിയാട്രീഷന്‍ ഐസിയുവിന്റെയും ബോയ്‌സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഈ മാസം 27 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കിഫ്ബി ഫണ്ടിലൂടെ 352 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നുവരുന്നത്. 12 കോടി രൂപ ചെലവില്‍ 40,000 സ്‌ക്വയര്‍ ഫീറ്റില്‍ അഞ്ച് നിലകളോടുകൂടിയ ബോയ്‌സ് ഹോസ്റ്റലാണ് ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നത്. 200 വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യത്തിനോടൊപ്പം മെസ് ഹാള്‍, കിച്ചന്‍, ഡൈനിങ്, റെക്കോര്‍ഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യോഗത്തിനു ശേഷം ഉദ്ഘാടനം നടക്കാനിരിക്കുന്ന പീഡിയാട്രീഷന്‍ ഐസിയുവും ബോയ്‌സ് ഹോസ്റ്റലും എംഎല്‍എ സന്ദര്‍ശിച്ചു. കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ആര്‍. എസ്. നിഷ, സൂപ്രണ്ട് ഡോ. എസ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.