പത്തനംതിട്ട :
കോന്നി എലിമുള്ളും പ്ലാക്കൽ പശു ഫാമിൻ്റെ മറവിൽ ചാരായം വാറ്റ് നടത്തി വന്നത് കോന്നി എക്സൈസ് സംഘം പിടികൂടി. എലിമുള്ളുംപ്ലാക്കൽ കോട്ടയ്ക്കൽ വീട്ടിൽ കെ ജി രാജൻ്റെ (60) ഉടമസ്‌ഥതയിലുള്ള സ്ഥലത്തെ റബർ തോട്ടങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട തൊഴുത്തിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 135 ലിറ്റർ കോടയും വിവിധ വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പ്രതി രാജനെ അറസ്റ്റ് ചെയ്തു.
വിജനമായ ഈ സ്ഥലത്ത് അനേക നാളുകളായി നിരവധി പശുക്കളെ പരിപാലിക്കുന്ന ഈ തൊഴുത്ത് പ്രവർത്തിക്കുന്നു.
കോന്നി എക്സൈസ് റേഞ്ചിലെ എൻഫോഴ്സ്മെൻ്റ് ഷാഡോ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
എക്സൈസ് ഇൻസ്പെക്ടർ ജി. ആർ അനിൽ കുമാർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി. ബിനേഷ് , എസ് . അനിൽ കുമാർ, ബിജു ഫിലിപ്പ്, പ്രിവൻ്റീവ് ഓഫീസർ ഡി . അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി ജോർജ്, സജിമോൻ, എ . ഷെഹിൻ, സന്ധ്യാ നായർ, കെ. ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.