വേനൽമഴക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു : മരിച്ചത് കോന്നി ചെങ്ങറ സ്വദേശി

പത്തനംതിട്ട: കോന്നിയിൽ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നീലകണ്ഠൻ്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Advertisements

Hot Topics

Related Articles