പത്തനംതിട്ട : മലയാലപ്പുഴ ഗവ. എല്‍പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം അഡ്വ. കെ.യു.ജനീഷ്കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് കെ.ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത്അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ബിജു, പ്രീജ പി. നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയില്‍, പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് രാജു, സുമാ രാജശേഖരന്, രജനീഷ് ഇടമുറി, മഞ്ജേഷ് വടക്കിനേത്ത്, എന്‍. വളര്‍മതി, ഷീബാ രതീഷ്, കെ.ആശാ കുമാരി, ബിന്ദു ജോര്‍ജ്, വി.വി. സന്തോഷ് കുമാര്‍, കോന്നി എ.ഇ.ഒ ടി.എസ്. സന്തോഷ് കുമാര്‍, സിഡിഎസ് ചെയര്പേഴ്സന് എ. ജലജകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മലയാലപ്പുഴ മോഹനന്, പി.എസ്. ഗോപാലകൃഷ്ണപിള്ള, ദിലീപ് കുമാര്‍, പത്മ ഗിരീഷ്, സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് എം ഷൈനി, പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍ വി.കെ. ജാസ്മിന് എന്നിവര്‍ പ്രസംഗിച്ചു.
1.20 കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. 246.36 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ മൂന്ന് ക്ലാസ് മുറികളും മീറ്റിംഗ് ഹാള്‍, ലാബ്, ലൈബ്രറി, ടോയ്ലറ്റുകള്, ചുറ്റുമതില്‍, സംരക്ഷണഭിത്തി, പ്രവേശന കവാടം എന്നിവയാണ് പുതിയതായി നിര്‍മിക്കുന്നത്. കെട്ടിടനിര്മാണംകുറ്റമറ്റ രീതിയില്‍ വേഗത്തില്പൂര്ത്തീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.