കോന്നി :
മലയോര മേഖലയായ കോന്നിയിൽ അർഹതപ്പെട്ടവർക്കുള്ള ഭൂമി ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. എല്ലാ ഭൂമിക്കും രേഖകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിറ്റാറിലെ ഡിജിറ്റൽ സർവേ നടപടികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾക്കും കൃത്യമായി രേഖകളില്ലാതെയുള്ള കൈവശ ഭൂമിക്കും ഡിജിറ്റൽ സർവേയിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കും. തലമുറകളായി കൈവശം ഇരിക്കുന്ന കൃഷിഭൂമി കൃത്യമായി അളന്ന് അതിരടയാളങ്ങൾ നിശ്ചയിക്കും. സംസ്ഥാനത്ത് മികച്ച സാങ്കേതിക മികവോടെയാണ് ഡിജിറ്റൽ സർവ്വേ നടപ്പാക്കിവരുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നതാണ് റവന്യു വകുപ്പിന്റെ നയം. ഡിജിറ്റൽ സർവേ ആരംഭിച്ച് ഒന്നര വർഷത്തിനുള്ളിൽ 50 ലക്ഷത്തോളം ലാൻഡ് പാഴ്സലുകളും 7 ലക്ഷം ഹെക്ടർ ഭൂമിയും ഇതിനോടകം അളന്നുതിട്ടപ്പെടുത്തി. ചിറ്റാറിൽ ആരംഭിക്കുന്ന ഡിജിറ്റൽ സർവ്വേ നടപടികൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ സർവെയിലൂടെ അർഹതപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കും : മന്ത്രി കെ രാജൻ

Advertisements