കോന്നി :
വൃശ്ചികത്തിലെ പന്ത്രണ്ടു വിളക്ക് മഹോല്‍സവുമായി ബന്ധപ്പെട്ട് മലകളെ ആരാധിക്കുന്ന പ്രധാന ക്ഷേത്രമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവിൽ വിശേഷാല്‍ പൂജകള്‍ നടന്നു . 41 തൃപ്പടി പൂജയും ആലവിളക്ക് തെളിയിക്കലും അച്ചന്‍കോവില്‍ നദിയില്‍ ആറ്റു വിളക്ക് തെളിയിക്കലും നടന്നു . 999 മലകള്‍ക്ക് മൂലനാഥനായ കല്ലേലി ഊരാളി അപ്പൂപ്പന് കുടികൊള്ളും കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ 41 തൃപ്പടികളില്‍ തേക്കില നാക്ക് നീട്ടിയിട്ട് അതില്‍ ചുട്ട കാര്‍ഷിക വിളകളും ,വറ പൊടിയും മുള അരിയും അവലും മലരും പൂജാ വിധികളും വെച്ചു.
മന വിളക്ക്, കളരി വിളക്ക്, നട വിളക്ക് തെളിയിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും പ്രകൃതി സംരക്ഷണത്തിനും മാനവ കുലത്തിനും വേണ്ടി ഊരാളി മല വിളിച്ചു ചൊല്ലി. അച്ചന് കോവില്‍ നദിയിലെ ജീവ ജാലങ്ങളെ ഉണര്‍ത്തിച്ചു ദീപ നാളങ്ങള്‍ കാഴ്ച വെച്ചു. കിഴക്കന്‍ പൂങ്കാവനത്തെയും കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര് കടല്‍ വരെ ഉള്ള കരകളെ ഉണര്‍ത്തിച്ചു. പൂജകള്‍ക്ക് ഊരാളിമാര്‍ നേതൃത്വം നല്കി.