കോന്നി:
ജനങ്ങൾക്ക് ഉൽസവം സമ്മാനിക്കുമ്പോൾ തന്നെ ജനങ്ങളുടെ വികസന ആവശ്യങ്ങളിൽ ഒരു കോംപർമൈസിനും തയ്യാറാകാത്ത ജനപ്രതിനിധിയാണ് അഡ്വ. കെ. യു. ജനീഷ് കുമാറെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ പറഞ്ഞു.
കോന്നി കരിയാട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയിൽ ജനങ്ങൾക്കു വേണ്ടി ഉച്ചത്തിൽ സംസാരിക്കുന്ന ജനപ്രതിനിധിയാണ് ജനീഷ്.കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജിനെ ആരോഗ്യമുള്ള സ്ഥാപനമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിയോജക മണ്ഡലത്തിലെ റോഡുകൾ, സ്കൂളുകൾ എല്ലാം നോക്കിയാൽ അതിലുണ്ടായ വികസനം കാണാം.
ഇത് സോഷ്യൽ മീഡിയ കാലമാണെന്നും, റീൽസാണ് ഈ കാലഘട്ടത്തിൻ്റെ പ്രത്യേക തയെന്നും സ്പീക്കർ പറഞ്ഞു. കരിയാട്ടം പോലുള്ള കൂടിചേരലുകൾ കാലഘട്ടത്തിന് ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു. യോഗത്തിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിശിഷ്ടാതിഥികളായി സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് അംഗം അഡ്വ.ഹരിദാസ്ഇടത്തിട്ട, എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി അനിൽകുമാർ, അബ്ദുൾ റസാഖ് മൗലവി, രാജുഏബ്രഹാം എക്സ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി.മണിയമ്മ
കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി, അഡ്വ. സുരേഷ് സോമ
സംഘാടക സമിതി ഭാരവാഹികളായ പി.ജെ.അജയകുമാർ, ശ്യാംലാൽ, കേരളാ സർവ്വകലാശാലാ സിൻഡിക്കേറ്റംഗം അഡ്വ.ആർ.ബി രാജീവ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.