റാന്നി : കൊറ്റനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ ഒ പി ബ്ലോക്ക് നിര്‍മിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി റാന്നി എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഗ്രാമീണ മേഖലയിലെ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ഇവിടെ എത്തുന്ന രോഗികള്‍ക്ക് പരമാവധി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ് ലക്ഷ്യം.
പല ഭാഗത്തായി കിടക്കുന്ന ഏതാനും പഴകിയ കെട്ടിടങ്ങള്‍ മാത്രമാണ് കൊറ്റനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നിലവിലുള്ളത്. ഇവിടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല . രോഗികളെ പരിശോധിക്കാനും മറ്റും മരുന്നുകള്‍ സൂക്ഷിക്കാനും ആവശ്യമായ നല്ല മുറികളുടെ അഭാവവും ഉണ്ട് ഇതെല്ലാം പരിഗണിച്ചാണ് ആശുപത്രി വികസനത്തിന് ഒരു കോടി രൂപ എംഎല്‍എ അനുവദിച്ചിരിക്കുന്നത്.