പത്തനംതിട്ട ജില്ലയിലെ യുവാക്കൾക്ക് സംസ്ഥാന സർക്കാർ പദ്ധതിയായ യുവകേരളം വഴി സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നേടാൻ സുവർണ്ണ അവസരം. മൂന്ന് മാസം ദൈർഘ്യമുള്ള സെക്യൂരിറ്റി ഗാർഡ് കോഴ്സിലേക്ക് ആണ് പരിശീലനം നൽകുന്നത്. കോട്ടയത്ത് സ്ക്രോണി എജുക്കേഷൻ ട്രസ്റ്റ് എന്ന പരിശീലന സ്ഥാപനത്തിലാണ് വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസം സർക്കാർ പദ്ധതി മുഖേന ലഭ്യമാക്കുന്നത്.
ഭക്ഷണം താമസം പഠനോപകരണങ്ങൾ ഉൾപ്പെടെ എല്ലാം സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് കേന്ദ്ര ഗവൺമെൻറ് അംഗീകാരമുള്ള സർട്ടിഫിക്കറ്റും 10000 രൂപ അടിസ്ഥാന ശമ്പളത്തിൽ തൊഴിലും ഉറപ്പാക്കും. ജില്ലയിലെ 18 നും 35 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് അവസരം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9645452190.
പത്തനംതിട്ട ജില്ലയിലെ യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനം: യുവ കേരളം പദ്ധതിയുടെ വിശദാംശങ്ങൾ
Advertisements