പത്തനംതിട്ട: കൗൺസിലിംങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ കൂടലിൽ പോക്സോ കേസിൽ വൈദികനെ കസ്റ്റഡിയിലെടുത്തു. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്.
Advertisements
കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആണ് അതിക്രമം.