പത്തനംതിട്ട :
ആറന്മുള പാർഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസ്സദ്യയ്ക്ക് വെള്ളിയാഴ്ച അടുപ്പിലേക്ക് അഗ്നിപകരും. രാവിലെ 9.30-ന് മുതിർന്ന സദ്യ കരാറുകാരൻ ഗോപാലകൃഷ്ണൻ നായരാണ് പാചകപ്പുരയിൽ പ്രത്യേകമായി തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നി പകരുന്നത്. സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ ക്ഷേത്രം മേൽശാന്തിയുടെ പക്കൽ നിന്ന് ശ്രീകോവിലിൽനിന്നുള്ള ദീപം ഏറ്റുവാങ്ങും. ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണർ ആർ രേവതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ കെ ഈശ്വരൻ നമ്പൂതിരിയുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുന്നത്. ഫുഡ് കമ്മിറ്റി അംഗങ്ങളും പള്ളിയോട പ്രധിനിധികളും ഭക്തജനപ്രതിനിധികളും പങ്കെടുക്കും.
Advertisements