പത്തനംതിട്ട: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ മാസം 25നകം പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് അഞ്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ കോവിഡ് സാഹചര്യം സാരമായി ബാധിക്കുന്നുണ്ട്.
Advertisements
നഷ്ടം സഹിച്ചും ഡിപ്പോകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്‍വീസ് നടത്തിവരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണിക്കും. ഏപ്രില്‍ മാസത്തോടെ ഗ്രാമവണ്ടി പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.