ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

തിരുവല്ല :
കുന്നന്താനം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല എംഎല്‍എയുടെ 2019-20 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 58 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ് ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതലപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles