തിരുവല്ല : പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി കർക്കിടകവാവ് ദിനത്തിൽ ആയിരങ്ങൾ കുറ്റൂർ മഹാദേവക്ഷേത്ര ആറാട്ടുകടവായ മണിമലയാറ്റിലെ തോണ്ടറ കടവിൽ വാവുബലി അർപ്പിച്ചു. ചെട്ടികുളങ്ങര ശെല്‍വരാജ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ആയിരുന്നു ബലിതർപ്പണ ചടങ്ങുകൾ നടന്നത്. വെള്ളപ്പൊക്കത്തിൻ്റെ പശ്ചാത്തലത്തിൽ പ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും റെസ്ക്യൂ ടീമുകളുടെ അടക്കം സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. കുറ്റൂർ എൻ എസ് എസ് കരയോഗ ഭരണസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്.
Advertisements