തിരുവല്ല : ചരിത്രപ്രസിദ്ധമായ കുറ്റൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ സെപ്റ്റംബർ 6 ന് (വെള്ളിയാഴ്ച) രാവിലെ 9.30 ന് നടത്തുന്നു. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മോഹനരുടെയും ക്ഷേത്ര മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെയും സാന്നിധ്യത്തിൽ പ്രസിദ്ധ ജ്യോതിഷൻ പി ഡി വിനോദ് ബുധനൂരിന്റ് നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നത്.
1109- നമ്പർ കുറ്റൂർ എൻഎസ്എസ് കരയോഗമാണ് അഷ്ടമംഗല ദേവപ്രശ്നത്തിന്റെ സംഘാടകർ. ദശാബ്ദങ്ങൾക്കുശേഷമാണ് കുറ്റൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ രീതിയിലുള്ള അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നതെന്ന് കരയോഗ ഭരണ സമിതി അംഗം വി ആർ രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.
വിനായക ചതുർഥി ദിനമായ സെപ്റ്റംബർ 7 ന് (ശനിയാഴ്ച) രാവിലെ 5 30ന് മഹാഗണപതിഹോമം നടത്തുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
കുറ്റൂർ ശ്രീമഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ 6 ന്
Advertisements