സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടി : കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമായി

തിരുവല്ല : സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി അർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ലയിലെ കുറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് യോഗത്തിൽ അധ്യക്ഷയായി. കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രാദേശിക ചടങ്ങിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.

Advertisements

ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന പ്രീചെക്ക്, പ്രൈമറി, സെക്കൻഡറി വെയിറ്റിംഗ് ഏരിയകൾ, രോഗികളുടെ സ്വകാര്യത ഉറപ്പാക്കും വിധമുള്ള പരിശോധനാ മുറികൾ, നവീകരിച്ച ഫാർമസി, നവീകരിച്ച ലാബ്, ഇഞ്ചക്ഷൻ റൂം, ഇമ്മ്യൂണൈസേഷൻ റൂം, പാലിയേറ്റീവ് കെയർ, ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും 14 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി നൽകിയ 3.93 ലക്ഷം രൂപയും ചിലവഴിച്ച് കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി സഞ്ചു, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. അനിതകുമാരി എൽ, വൈസ് പ്രസിഡന്റ് സാലി ജോൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ ടി എബ്രഹാം, സാബു കുറ്റിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രസന്നകുമാർ, സാറാമ്മ കെ വർഗീസ്, ആൽഫ അമ്മിണി ജേക്കബ്, പ്രവീൺകുമാർ രാഷ്ട്രീയ പ്രതിനിധികളായ അഡ്വ. സുധീഷ് വെൺപാല, അഡ്വ അനൂപ് എബ്രഹാം മെഡിക്കൽ ഓഫീസർ ഡോ. ജ്യോതീന്ദ്രൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.