തിരുവല്ല :
കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി കവിയൂര്‍, പെരിങ്ങര പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ചാത്തങ്കരി, കോണ്‍ങ്കോട്, തോമാടി, മുളമൂട്ടില്‍ പാലം, മുളമൂട്ടില്‍ പടി, പെരുമ്പെട്ടിപാലം എന്നിവിടങ്ങളില്‍
ഫിഷറീസ് വകുപ്പ് പരിശോധന നടത്തി.
ഉള്‍നാടന്‍ പട്രോളിംഗില്‍ രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ ഉള്‍നാടന്‍ ജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസം സൃഷ്ടിക്കുന്ന രീതിയില്‍ അനധികൃതമായി വലകെട്ടിയുള്ള മത്സ്യബന്ധനം നടത്തിയ വലകളും 10 കൂടുകളും ജില്ലയിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
Advertisements