കവിയൂർ :
1960 ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ തൻ്റെ വോട്ട് അവകാശം രേഖപ്പെടുത്താൻ വേണ്ടി പോളിംഗ് ബൂത്തിലേക്ക് പോകവേ വിമോചന സമരഗുണ്ടകൾ ആക്രമിച്ചു കുത്തിക്കൊലപ്പെടുത്തിയ കോട്ടൂർ കുഞ്ഞു കുഞ്ഞിന്റെ 64-ാമത് രക്തസാക്ഷി ദിനാചരണം ഇന്ന് ആചരിക്കുന്നു. കവിയൂർ മുട്ടത്തുപാറയിൽ സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം കെ സോമൻ രാവിലെ പതാക ഉയർത്തി.
വൈകിട്ട് 5 ന് കമ്മാളത്തകിടി ജംഗ്ഷനിൽ നിന്നും റെഡ് വോളൻ്റിയർമാർച്ചും പ്രകടനവും ആരംഭിക്കും. 6 ന് രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. 6.30ന് പൊതുസമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി ടി അജയൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അനുസ്മരണ പ്രഭാഷണം നടത്തും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം എക്സ് എംഎൽഎ, സിപിഎം മുൻ സംസ്ഥാന കമ്മറ്റി അംഗം
അഡ്വ. കെ അനന്ത ഗോപൻ,
ജില്ലാ സെക്രട്ടറിയേറ്റംഗം
അഡ്വ. ആർ സനൽ കുമാർ,
തിരുവല്ല ഏരിയാ സെക്രട്ടറി
അഡ്വ. ഫ്രാൻസിസ് ആൻറണി, മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസ്, സി രാധാകൃഷ്ണൻ, പീലിപ്പോസ് തോമസ്, പി സി സുരേഷ് കുമാർ, കെ പി രാധാകൃഷ്ണൻ, ജിജി മാത്യു , കെ അനിൽകുമാർ, ഷിജു പി കുരുവിള, സി കെ ലതകുമാരി തുടങ്ങിയവർ പങ്കെടുക്കും. രാത്രി 10ന് തിരുവനന്തപുരം സ്വദേശാഭിമാനി തീയറ്റേഴ്സിൻ്റെ നാടകം ചേച്ചിയമ്മ.
കോട്ടൂർ കുഞ്ഞു കുഞ്ഞിന്റെ 64-ാമത് രക്തസാക്ഷി ദിനാചരണം
Advertisements