തിരുവല്ല :
കവിയൂർ പഞ്ചായത്ത് പട്ടികജാതി പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ എസ് എച്ച് ജി ഗ്രൂപ്പുകൾക്ക് വായ്പാ വിതരണം നടത്തി. ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡൻറ് കെ. സോമൻ അധ്യക്ഷത വഹിച്ചു. എസ് സി എസ് ടി ഫെഡറേഷൻ പ്രസിഡൻറ് സി. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻറ് രജിസ്ട്രാർ ലളിതാംബിക ദേവി മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാർ അജിതാകുമാരി പി. കെ വായ്പാ വിതരണം നടത്തി. എസ് സി എസ് ടി എആർ ശ്യാംകുമാർ, പി റ്റി അജയൻ, ബാങ്ക് സെക്രട്ടറി വിഷ്ണു ഗോപൻ, ഭരണസമിതി അംഗങ്ങളായ അജേഷ് കുമാർ, സിന്ധു വി എസ്, ഗീതാ അപ്പുക്കുട്ടൻ, സൂര്യഗോപി എന്നിവർ സംസാരിച്ചു.
Advertisements