തിരുവല്ല : സംസ്ഥാന സർക്കാരിന്റെ നികുതികൊള്ളയ്ക്കെതിരെ
യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. കവിയൂർ പുന്നിലം ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ബെന്റി ബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ സനോജ് കുഴിക്കാല, റൂബൻ ജേക്കബ്, അജിൻ അച്ഛൻകുഞ്ഞ്, മനോജ് ചെറിയാൻ, ഷൈജുദാസ്, ബൂത്ത് പ്രസിഡന്റ് കെ പി വർഗീസ്, സജി ചെല്ലപ്പൻ, പി പി രാജു, കൃഷ്ണൻകുട്ടി, ജോസഫ്, ഷിബു, രവി കുന്നക്കാട്, കൊച്ചുമോൻ, സോളമൺ, കുഞ്ഞുമോൻ, രാജമ്മ, പെണ്ണമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിന്റെ നികുതികൊള്ളയ്ക്കെതിരെ
യൂത്ത് കോൺഗ്രസ് സായാഹ്ന ധർണ്ണ
Advertisements