ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിൽ ‘സുരേഷ് ഗോപിയും ബിജു മേനോനും’ വീണ്ടും ഒന്നിക്കുന്നു; ബിജു മേനോന്റെ കൗമാര പ്രായം അവതരിപ്പിക്കാൻ അഭിനേതാവിനെ തേടുന്നു

വർഷങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മിക്കുന്ന പ്രൊജക്റ്റിലാണ് ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്നത്.

ബിജു മേനോന്റെ കൗമാര പ്രായം അവതരിപ്പിക്കാനാണ് അഭിനേതാവിനെ തേടുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പരസ്യം ബിജു മേനോൻ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇവര്‍ ഒന്നിക്കുന്ന സിനിമയുടേ പേരോ സംവിധായകനെയോ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘എഫ്‍ഐആര്‍’, ‘രണ്ടാം ഭാവം’, ‘ക്രിസ്റ്റ്യൻ ബ്രദേഴ്‍സ്’, ‘കളിയാട്ടം’, ‘കിച്ചാമണി എംബിഎ’, ‘പത്രം’ എന്നിവയില്‍ സുരേഷേ ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ബിജു മേനോൻ ചിത്രമായി ഒടുവിലെത്തിയത് ‘തങ്കം’ ആണ്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. സുരേഷ് ഗോപി ചിത്രമായി ഒടുവിലെത്തിയത് ‘മേം ഹൂം മൂസ’യാണ്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Hot Topics

Related Articles