ത്രില്ലർ ചിത്രവുമായി ജിസ് ജോയ് ; ആസിഫ് അലിയും ബിജു മേനോനും  വീണ്ടും ഒന്നിക്കുന്നു

ത്രില്ലർ  ജോണറിൽ ബിജു മേനോനും ആസിഫ് അലിയും ജിസ് ജോയി ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ പതിനേഴ് തിങ്കളാഴ്ച്ച തലശ്ശേരിയിൽ ആരംഭിക്കും.

നവാഗതരായ ആനന്ദ്, ശരത്ത്  എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശരൺ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ ആണ് ചിത്രം നിര്‍മിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിൽ ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്‍ണൻ,അനുശ്രീ , റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേശ് (നായാട്ട് ഫെയിം) അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിടുന്നു.

അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ജിസ് ജോയ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.

കലാസംവിധാനം അജയൻ മങ്ങാട് ആണ്. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ നിഷാദ്, മേക്കപ്പ് റോണക്സ് സേവ്യർ പിആര്‍ഒ വാഴൂർ ജോസ് എന്നിവരുമാണ്.

Hot Topics

Related Articles