ആസിഫ് അലി ചിത്രത്തിൽ സംവിധാന കുപ്പായം അഴിച്ചുവെച്ച് ജിത്തു ജോസഫ് ; എത്തുക പുതിയ വേഷത്തിൽ, കൂടെ അമല പോളും , ഷറഫുദ്ദീനും

ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ജീത്തു ജോസഫാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടുണ്ട്.

ചിത്രത്തിൽ അമല പോളും , ഷറഫുദ്ദീനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രമേഷ് പി പിള്ളയും സുദൻ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകർ ആണ് നിർവഹിക്കുന്നത്. സംഭാഷണം – ആദം അയൂബ്, എഡിറ്റിംഗ് – ദീപു ജോസഫ്, വസ്ത്രാലങ്കാരം – ലിന്റ ജീത്തു, വരികൾ – വിനായക് ശശികുമാർ, ചമയം – റോണക്സ് സേവ്യർ, ആക്ഷൻ – രാംകുമാർ പെരിയസാമി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വർഷം നവംബറിലാണ് ജീത്തു സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം കൂമൻ റിലീസ് ചെയ്തത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

Hot Topics

Related Articles