കവിയൂരിൽ യൂത്ത് ടാലൻ്റ്റ് ഫെസ്റ്റ് : പ്രതിഭകളെ ആദരിച്ച് യൂത്ത് കോൺഗ്രസ്

തിരുവല്ല :
കവിയൂർ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് , സർവ്വകലാശാല ബിരുദ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവുമായി യൂത്ത് ടാലൻറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. കവിയൂർ പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നത വിജയം നേടിയ 20 ലധികം വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്സൺ തോട്ടഭാഗം അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പ്രസാദ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി.

Advertisements

യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ
മുഹമ്മദ് സലീൽ, ജിവിൻ പുളിമ്പള്ളി, അരുൺ പി അച്ചൻകുഞ്ഞ് , നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, റോണി അലക്സ് ഈപ്പൻ , ബെൻടി ബാബു, സനോജ് കുഴിക്കാല, ലിജോ പുളിമ്പള്ളി, ജെറി കുളക്കാടൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ റെയ്ച്ചൽ വി മാത്യു, തോമസ് എം വി, അനിത, ലിൻസി. ആർ എസ് പി കവിയൂർ സെക്രട്ടറി പ്രകാശ്, കവിയൂർ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോയി ചാക്കോ, കവിയൂർ മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലിജി. പ്രവാസി കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി കുര്യൻ, സേവാദൾ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി മനോജ് ചെറിയാൻ, കേരള പ്രവാസി കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ജോൺ ടി ജോൺ, മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles