എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു ) പത്തനംതിട്ട ജില്ലാ കൺവെൻഷൻ

പത്തനംതിട്ട : എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു ) പത്തനംതിട്ട ജില്ലാ കൺവെൻഷൻ സി ഐ ടി യു പത്തനംതിട്ട ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ തുളസീധരൻ പിള്ള അധ്യക്ഷനായിരുന്നു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, യൂണിയൻ ഡിവിഷൻ സെക്രട്ടറി സി കെ ലതീഷ്, വി ജോയിക്കുട്ടി, കെ പ്രസാദ് എന്നിവർ സംസാരിച്ചു. എൽ ഐ സി അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ വഴി പരമാവധി ഓഹരികൾ തിരികെ വാങ്ങണമെന്നും വീണ്ടും എൽ ഐ സി ഓഹരികൾ വിൽക്കരുതെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . പുതിയ ഭാരവാഹികളായി സാലി മോഹൻ (ജില്ലാ പ്രസിഡന്റ്), വി ജോയിക്കുട്ടി (സെക്രട്ടറി) കെ പ്രസാദ് (ട്രഷറർ)എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles