ജില്ലയിൽ അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വ്യാപക റെയ്‌ഡുകൾ : ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

പത്തനംതിട്ട:
ജില്ലയിൽ അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പൊലീസ് എക്സൈസ് സംയുക്ത വ്യാപകറെയ്‌ഡുകളിൽ നിരവധി പേർ പിടിയിലായി. ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ ജില്ലാ ഡാൻസാഫ് ടീമും ആറന്മുള പൊലീസും ചേർന്ന് പിടികൂടി.
ആറന്മുള നെല്ലിക്കാല ജംഗ്ഷന് സമീപം വാടക വീട്ടിൽ താമസിക്കുന്ന
മുർശിദാബാദ്, ദുങ്കൽ, മണിക്ക് നഗർ ഡോങ്കൾ, ബദൽ മൊല്ല മകൻ സോമിറുൽ മൊല്ല (23)യാണ് 1.100 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. ഇയാളെ വിശദമായി പൊലീസ് ചോദ്യം ചെയ്തു.

Advertisements

ജില്ലയിൽ വൈകിട്ടു വരെ ആകെ 160 ലധികം ക്യാമ്പുകളാണ് പൊലീസ് എക്സൈസ് സംഘങ്ങൾ ചേർന്ന് പരിശോധന നടത്തിയത്. 1030 പേരെ ചെക്ക് ചെയ്തു, നിരോധിത പുകയില ഉൽപ്പന്നങ്ങളുമായും കഞ്ചാവ് ഉപയോഗത്തിനും 35 പേരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചു.

Hot Topics

Related Articles