റോഡിലൂടെ നടന്ന് പോയ സ്ത്രീയെ കടന്ന് പിടിച്ചു: ഇടശേരി സ്വദേശിയായ യുവാവ് പിടിയിൽ

പത്തനംതിട്ട :
കോഴഞ്ചേരി തെക്കേമല ജംഗ്ഷനു സമീപം റോഡിലൂടെ നടന്നു പോയ സ്ത്രീയെ കടന്നുപിടിച്ച കേസിൽ ഒരാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ഇടശ്ശേരിമല ഐക്കരമല മോഡിയിൽ ഭാഗത്ത് നെടിയകാലായിൽ വീട്ടിൽ പ്രവീൺ (28) ആണ് അറസ്റ്റിലായത് .

Advertisements

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിക്കുകയും സ്ത്രീയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞു വെച്ച് പൊലീസിന് കൈമാറുക ആയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Hot Topics

Related Articles