പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി : 20 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

പത്തനംതിട്ട :
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍  20 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. മൂന്ന് നഗരസഭകളുടെയും നാലു ബ്ലോക്ക് പഞ്ചായത്തുകളുടെയും 13 ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
പന്തളം, പത്തനംതിട്ട, അടൂര്‍ എന്നീ നഗരസഭകള്‍, കോയിപ്രം, പറക്കോട്, പുളിക്കീഴ്, റാന്നി ബ്ലോക്ക് പഞ്ചായത്തുകള്‍, കുന്നന്താനം,  നാരങ്ങാനം, തോട്ടപ്പുഴശ്ശേരി, കല്ലൂപ്പാറ, നാറണംമൂഴി, ചിറ്റാര്‍, കൊടുമണ്‍, റാന്നി അങ്ങാടി, മല്ലപ്പള്ളി, ഏഴംകുളം, കലഞ്ഞൂര്‍, ഇരവിപേരൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം സുരേഷ് ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.