എം സി റോഡിൽ കുറ്റൂര് ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറിന് തീപിടിച്ചു

തിരുവല്ല : എം സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിൽ ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപിടിച്ചു. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. പിൻവശത്തെ ടയർ ജാം ആയതാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്ന് ആണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് എം സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Advertisements

Hot Topics

Related Articles