ആലപ്പുഴ : പമ്പാ ബോട്ട് റേയ്സ് ക്ലബിന്റെ നേതൃത്വത്തില്‍ 2024 സെപ്റ്റംബര്‍ 15 ചിങ്ങമാസത്തിലെ തിരുവോണനാളില്‍ നടത്തപ്പെടുന്ന ജനകീയജലോത്സവം ഓണ തനിമ നിറഞ്ഞതും 67 വര്‍ഷത്തിന്റെ പാരമ്പര്യത്താല്‍ ലോക മലയാളികളുടെ ഹൃദയത്തില്‍ ചേര്‍ത്തു പിടിച്ച് മുഖ്യസ്ഥാനം നേടാന്‍ ഇടയായിട്ടുള്ളതുമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. വിദേശികളും വിദേശമലയാളികളും ഓണകാലത്ത് നാട്ടില്‍ എത്തുന്നത് ഈ ജലമേള കണ്ട് ആസ്വദിക്കാനാണ് ഇതിനെ ദേശീയ ടൂറിസത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായത് എല്ലാം ചെയ്യുന്നതാണന്നും എംപി ഉറപ്പു നല്കി. ജനകീയ ജലോത്സവത്തിന്റെ ഈ വര്‍ഷത്തെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലോത്സവ സമിതി ചെയര്മാന് റെജി ഏബ്രഹാം തൈകടവില് അധ്യക്ഷത വഹിച്ചു. തിരുവല്ലാ മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് ചെറിയാന് പോളചിറയ്ക്കൽ, സമിതി ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി, മുന്‍ പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്, ബാബു വലിയവീടന്‍, ബിജു പാലത്തിങ്കല്‍, തിരുവല്ലാ പ്രഥമിക കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് റെജി കല്ലുപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.