മല്ലപ്പള്ളി : രാജീവ് ഗാന്ധി കൾച്ചറൽ ചാരിറ്റബിൾ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 121-ാമത് ജൻമദിന സമ്മേളനം നടത്തി. മഹാകവി വെണ്ണിക്കുളം സ്മാരക കവിതാ രചന മൽസര വിജയികൾക്കുള്ള പുരസ്ക്കാര വിതരണവും സ്കൂൾ കോളജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയികൾക്ക് അനുമോദനവും കവിയരങ്ങും ഇതോടൊപ്പം നടത്തി. വെണ്ണിക്കുളം പള്ളിപറമ്പിൽ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഡോ. ഗീവറുഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. സെൻറർ പ്രസിഡൻ്റ് ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു.
സിനിമാ സംവിധായകൻ പ്രൊഫ. കവിയൂർ ശിവ പ്രസാദ് അവാർഡ് ദാനം നടത്തി. പ്രൊഫ. ജോസ് പാറക്കടവിൽ എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി പി ഏബ്രഹാം, സി ആർ കൃഷ്ണക്കുറുപ്പ്, ജോസ് പോൾ എം. ചന്ദ്രമോഹനൻ , റാന്നി രാജേഷ് സുരഭി, എന്നിവർ പ്രസംഗിച്ചു. കവിതാ രചനയിൽ ഒന്നാം സ്ഥാനം ജിനു (റാന്നി) രണ്ടാം സ്ഥാനം അഡ്വ. ഗോപിക മണിക്കുട്ടൻ (പത്തനംതിട്ട) മുന്നാം സ്ഥാനം അഡ്വ. അശ്വതി പി. എസ്സ് (പടുതോട് ) പ്രേമകുമാരി എൽ (വെണ്ണിക്കുളം) എന്നിവർക്ക് ലഭിച്ചു. കലോൽസവങ്ങളിൽ വിജയികളായ പല്ലവി ആർ നായർ ഭവ്യ ബി പണിക്കർ എന്നിവരെ യോഗത്തിൽ അദരിച്ചു.