മല്ലപ്പള്ളി : കേരള എൻജിഒ യൂണിയൻ മല്ലപ്പള്ളി ഏരിയാ സമ്മേളനം
വട്ടശ്ശേരിൽ ക്ലാസ് ഓഡിറ്റോറിയത്തിൽ നടന്നു.
മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ജലവിതരണം അടിയന്തിരമായി പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അനൂപ് ഫിലിപ്പ് എം അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിൻ സെക്രട്ടറിമാരായ ജിസ്മോൻ ജോർജ് രക്തസാക്ഷി പ്രമേയവും പി സതീഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ സഞ്ജീവ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ ബിനു വർഗീസ് വരവ് ചെലവു കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തിൽ ഭാരവാഹികളായി അനൂപ് ഫിലിപ്പ് എം (പ്രസിഡണ്ട്), പി ടി നിഷ, കെ എം അൻസാരി (വൈസ് പ്രസിഡണ്ടുമാർ), കെ സഞ്ജീവ് (സെക്രട്ടറി), ജിസ്മോൻ ജോർജ് , രാജേഷ് എം ദിവാകരൻ (ജോയിൻ സെക്രട്ടറിമാർ) , ബിനു വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കേരള എൻജിഒ യൂണിയൻ മല്ലപ്പള്ളി ഏരിയാ സമ്മേളനം
Advertisements