മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറേയും രണ്ട് ചുമട്ട് തൊഴിലാളികളെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തിന് പരിയാരം മല്ലപ്പള്ളി റോഡിൽ ബി എസ് എൻ എൽ ഓഫീസിനു സമീപമുള്ള കൊടുംവളവിലായിരുന്നു സംഭവം നടന്നത്. സ്വകാര്യ സൂപ്പർ മാർക്കറ്റിലേക്ക് ചരക്കുമായി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണംവിട്ട് പാലത്തിന്റെ സുരക്ഷാഭിത്തിയും കമ്പിവേലിയും തകർത്ത് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
Advertisements