തിരുവല്ല : എസ് എൻ ഡി പി യോഗം 350-ാം ഓതറ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാവാർഷിക മഹോത്സവത്തോടനുബന്ധിച്ച് ഹോമമന്ത്രയജ്ഞം നടത്തി. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖാചെയർമാൻ സന്തോഷ് കുമാർ എസ് അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി പ്രബോധതീർത്ഥ ഹോമമന്ത്ര മാഹാത്മ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ കെ രവി, കെ എൻ രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, ശാഖാ കൺവീനർ ജയപാലൻ എൻ ബി, ജോ. കൺവീനർ സതീശൻ വഞ്ചിക്കാപ്പുഴ, ഉത്സവക്കമ്മിറ്റി കോർഡിനേറ്റർ വിശാഖ് പി സോമൻ, കൺവീനർ അനീഷ് ആനന്ദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്ഷേത്രതന്ത്രി രഞ്ചു അനന്തഭദ്രത്തിന്റെയും മേൽശാന്തി ആദർശ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഹോമമന്ത്ര വിശ്വശാന്തി ഹവനയജ്ഞം നടന്നു.