ശബരിമല തീർത്ഥാടനം ; മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കും : മന്ത്രി വീണാ ജോർജ്

ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്കായി മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തീർത്ഥാടനമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 30 ബെഡുകളും കാഷ്വൽറ്റിയിൽ പ്രത്യേകം ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലും തീർത്ഥാടകർക്കായി ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലും ബെഡ്ഡുകൾ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കും. കലക്ടറേറ്റ്, സർക്കാർ ആശുപത്രികൾ എന്നിവയുമായി ലിങ്ക് ചെയ്ത് ടെലിഫോൺ കണക്ഷനും ലഭ്യമാക്കും. ഇതുവഴി അടിയന്തരഘട്ടങ്ങളിൽ രോഗികളെ സ്വീകരിക്കാൻ ആശുപത്രികൾക്ക് മുൻകൂറായി തയ്യാറാക്കാൻ കഴിയും. ഹൃദ്രോഗം, മറ്റ് ദീർഘകാല അസുഖങ്ങൾ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവർ ആരോഗ്യരേഖകൾ നിർബന്ധമായും കയ്യിൽ കരുതണം. വടശ്ശേരിക്കരയിൽ ആരോഗ്യ കേന്ദ്രം ശബരിമല പാതയിൽ നിന്നും മാറിയായതിനാൽ റാന്നി എംഎൽഎ അഭ്യർത്ഥിച്ചപ്രകാരം വടശ്ശേരിക്കരയിൽ തീർത്ഥാടകർ വരുന്ന വഴിയിൽ ഡോക്ടർമാരുടെ സേവനം പ്രത്യേകം ലഭ്യമാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജലജന്യ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജലത്തിന്റെ സാമ്പിൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിശോധിക്കണം. ഭക്ഷ്യസാധനങ്ങളും പരിശോധന വിധേയമാക്കണം. പൊതുജനാരോഗ്യം മുൻനിർത്തി തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ പരിശോധനകൾ നടത്തി പൊതുശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ഉറപ്പാക്കണം.
ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. വ്യാജമായി നിർമ്മിച്ച ഹെൽത്ത് കാർഡുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർമ്മിച്ചവർക്കും ഉപയോഗിച്ചവർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കും.

ശബരിമലയിൽ സേവനത്തിന് എത്തുന്ന വോളന്റിയർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ എന്നിവയിൽ പരിശീലനം നൽകും. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേകം ഷെഡ്യൂൾ തയ്യാറാക്കും.
വൈദ്യുതി തടസ്സവും വോൾട്ടേജ് വ്യതിയാനങ്ങളും ആരോഗ്യ ഉപകരണങ്ങളെ ഗുരുതരമായി ബാധിക്കുന്നതിനാൽ ഇക്കാര്യത്തിൽ കെഎസ്ഇബി ശ്രദ്ധ നൽകണം.
നവംബർ 10 ന് അകം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ അധ്യക്ഷനായി. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ശബരിമല എ.ഡി.എം അരുൺ എസ്. നായർ , ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീന , മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം.പി ബീന , ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ. എസ്. പ്രിയ, ദേവസ്വം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ശ്രീനിവാസ്, പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ. എൽ. അനിതകുമാരി, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർ(ആരോഗ്യം ), ആരോഗ്യകേരളം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ഇ. ബിജോയ്‌, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ(ഇൻചാർജ് ) ഡോ. ദേവ് കിരൺ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.