മല്ലപ്പള്ളി : ദൈവ കരം പിടിച്ച് ദൈവത്തിന്റെ സഹയാത്രികരാകുന്നവർക്കേ സഹോദരന്റെ മുഖത്ത് ദൈവമുഖം കാണുവാൻ കഴിയൂ എന്ന് മാത്യൂസ് മാർ സെറാഫിം. മല്ലപ്പള്ളി പ്രദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയമായ മല്ലപ്പള്ളി വെങ്ങലശ്ശേരി പള്ളിയിൽ സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളിയുടെയും മല്ലപ്പള്ളി മാർത്തോമ്മ ഇടവകയുടെയും ആഭിമുഖത്തിൽ നടത്തിയ ശതോത്തര നവതി ആഘോഷവും സംയുക്ത ആരാധനയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നിച്ചും വിഭജിച്ചും നിൽക്കുന്നവർക്ക് ദൗത്യ നിർവ്വഹണം അസാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. പി. കെ. ഗീവർഗീസ് അദ്ധ്യക്ഷനായിരുന്നു. റവ. ജേക്കബ് കെ. മാത്യു, ഫാ. ജിജി പയ്യമ്പള്ളി, ഫാ. ജോസഫ് ഏബ്രഹാം, കുഞ്ഞു കോശി പോൾ, ഡോ. ജേക്കബ് ജോർജ്, മത്തായി ജോയി, ചെറിയാൻ ജോൺ, കോശി റ്റി. ജേക്കബ്, സാജൻ മാത്യു, ബാബു താഴത്തുമോടയിൽ, ബിജു പുറത്തൂടൻ, സുനിൽ നിരവുപുലം, പി. ഐ. ചാക്കോ, ബിനു ജോർജ്, ജോജോ ഉമ്മൻ ഈപ്പൻ, ഏബ്രഹാം സുരേഷ്, റിയ മറിയം വർഗീസ് എന്നിവർ പ്രസംഗിച്ചു.