മല്ലപ്പള്ളി :
കെ എസ് ഇ ബി വായ്പ്പൂര് സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രകടനവും പ്രതിഷേധയോഗവും സംയുക്ത യൂണിയൻ നടത്തി. പ്രതിഷേധയോഗം സി ഐ ടി യു മല്ലപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറി കെ സുരേഷ് ഉദ്‌ഘാടനം ചെയ്തു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷൻ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബൈജു, കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി ഐ റ്റി യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പ്രകാശ്, തിരുവല്ല ഡിവിഷൻ സെക്രട്ടറി ജിഷു പീറ്റർ, വായ്പ്പൂര് യൂണിറ്റ് സെക്രട്ടറി അബ്ദുൽ സലാം, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ബാബുരാജ് വി ജി, കേരള ഇലക്ട്രിസിറ്റി ഓഫീസേർസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി രാജു വി, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ എൻ റ്റി യു സി
ജില്ലാ സെക്രട്ടറി ജയകുമാർ, കേരള വൈദ്യുതി മസ്‌ദൂർ സംഘ് ബിഎംഎസ്)
ഡിവിഷൻ പ്രസിഡന്റ് ജയപ്രമോദ്. എന്നിവർ സംസാരിച്ചു. ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗവർദ്ധനവും മൂലവുമാണ് വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകുന്നത്. കൂടാതെ വേനൽമഴയിലും കാറ്റിലും മരങ്ങൾ കടപുഴകിവീണ് വൈദ്യുതി ലൈനിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. അതിന് ജീവനക്കാർ ഉത്തരവാദിയല്ല. അതു പരിഹരിക്കുവാൻ ജീവനക്കാർ വളരെ വൈകിയും ജോലി ചെയ്യുകയാണ്. ജീവനക്കാരെ ആക്രമിക്കുന്നത് അന്യായവും മനുഷ്യത്വരഹിതവുമാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ സംയുക്തമായി തുടർപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിഷേധ യോഗത്തിൽ പറഞ്ഞു.