മല്ലപ്പള്ളി : കോമളം കടവിൽ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം വില്ലേജിൽ കോമളം പാലത്തിനു സമീപം ബീഹാർ സ്വാദേശി നരേഷ് (25) വെള്ളത്തിൽ വീണു കാണാതായി. കല്ലൂപ്പാറയിൽ ഉള്ള ഇഷ്ടിക കമ്പനി തൊഴിലാളി ആണ് നരേഷ്. മൂന്നുപേർ ആറ്റിൽ നീന്തിയതിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ കോയിപ്രം പോലീസ്, ഫയർഫോഴ്സ് എന്നിവർ തിരച്ചിൽ നടത്തുന്നു.
Advertisements