മല്ലപ്പള്ളി : ഇലക്ടറൽ ബോണ്ട് എന്ന തീ വെട്ടികൊള്ളയിൽ കോൺഗ്രസും പങ്കുപറ്റിയെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. മല്ലപ്പള്ളിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി തീവെട്ടി കൊള്ളയുടെ തലവനാണെങ്കിൽ കോൺഗ്രസ് പങ്കുപറ്റുകാരാണ്. അഴിമതിക്ക് നിയമ പരിരക്ഷ നൽകുന്ന പദ്ധതിയാണ് ഇലക്ടറൽ ബോണ്ട്. പണം കൈപ്പറ്റിയ പാർട്ടികളോട് പലിശയടക്കം തിരിച്ചടക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെടേണ്ടതെന്നും എം എ ബേബി പറഞ്ഞു.
അലക്‌സ് കണ്ണമല അധ്യക്ഷത വഹിച്ച യോഗത്തിൽ പി ബി സതീഷ് കുമാർ, ബിനു വർഗീസ്, ജേക്കബ് എം ഏബ്രഹാം, ബിനു വർഗീസ്, ബെന്നി പാറേൽ, സന്തോഷ് തോമസ്, ബാബു പാലക്കൽ, ജേക്കബ് മാമ്മൻ, ജോസ് കുറഞ്ഞൂർ, ഡോ. ജേക്കബ് ജോർജ്, സജി ചാക്കോ, ജോസ് കുറഞ്ഞൂർ, രാജൻ എം ഈപ്പൻ എന്നിവർ സംസാരിച്ചു.