മല്ലപ്പള്ളി :
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തി ആറാം വാർഷിക ദിനം സമാധാന സന്ദേശ ദിനമായി സമുചിതമായി ഓർമ്മിച്ചു. ഭാഷ, മതം, ജാതി, സംസ്കാരം, വർണ്ണ വ്യവസ്ഥ തുടങ്ങിയ നൂറായിരം വൈവിധ്യങ്ങളാൽ വേറിട്ടു കിടന്ന ഇൻഡ്യൻ സമൂഹത്തെ സ്വാതന്ത്ര്യ സമരമെന്ന നൂലിൽ കോർത്തിണക്കി നമ്മുടെ രാജ്യത്തിന് സ്വതന്ത്ര പദവി ലഭ്യമാക്കാൻ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തി ആറാം ചരമദിനം ചുങ്കപ്പാറ – നിർമ്മലപുരം ജനകീയ വികസന സമിതി ആചരിച്ചു.
നിർമ്മലപുരത്ത് ചേർന്ന യോഗം ജനകീയ സമിതി ഭാരവാഹികളായ സോണി കൊട്ടാരം , ജോസി ഇലഞ്ഞിപ്പുറം, ഫിലിപ്പ് മോടിയിൽ, ബിറ്റോ ആന്റണി, തോമസുകുട്ടി വേഴമ്പൻ തോട്ടം, ജോയി പീടികയിൽ, ബാബു പുലിതിട്ട, പ്രമോദ് ജോസഫ്, രാജു നാഗപ്പാറ, തോമസുകുട്ടി കണ്ണാടിക്കൽ, ഷിബു മോടിയിൽ, ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം : ചുങ്കപ്പാറ – നിർമ്മലപുരം ജനകീയ വികസന സമിതി ആചരിച്ചു
Advertisements